march

കൊല്ലം: കശുഅണ്ടി മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് കൊട്ടാരക്കര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോർജ് കരവാളൂർ അദ്ധ്യക്ഷനാകും. മഹിളാ ജനത സംസ്ഥാന പ്രസിഡന്റ് ലതാ മേനോൻ മുഖ്യപ്രഭാഷണം നടത്തും. സൂര്യാശ്രീ, മഹേഷ് പന്മന, വിഷ്ണു മോഹൻ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ മനോജ് കൊട്ടാരക്കര, സൂര്യാശ്രീ, വിഷ്ണു മോഹൻ എന്നിവർ പങ്കെടുത്തു.