 
പത്തനാപുരം : ഏനാത്ത് -പത്തനാപുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തത് കെ.ബി. ഗണേശ് കുമാർ എം. എൽ.എയുടെ നിഷേധാത്മക നിലപാടാണെന്നാരോപിച്ച് ബി.ജെ.പി പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് മഞ്ചള്ളൂരിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. പട്ടാഴി വടക്കേക്കര മേതുകുമേൽ നിന്ന് ജനറൽ സെക്രട്ടറി എ .ആർ. അരുൺ നയിച്ച പ്രതിഷേധ മാർച്ച് ബി.ജെ.പി പത്തനാപുരം മണ്ഡലം പ്രസിഡന്റ് മഞ്ചല്ലൂർ സതീഷ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് ബി .ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ബി. രാധാമണി, സുഭാഷ് പട്ടാഴി, ദിനേശ് കുമാർ , ശ്രീദേവി, ചേകം രജ്ഞിത്ത്, പുഷ്പലത, ജെ .രമേശ്, കറവൂർ കണ്ണൻ, വിഹരികുമാർ ,രാജേഷ്, രതീഷ് കോളൂർ , മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.