1-

കൊല്ലം: കയർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ വാർഷിക സമ്മേളനം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. അബ്ബാസ് അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു, അരവിന്ദ് ബാബു, ചക്രപാണി, രാജമ്മ, സരസ്വതി, ഡി. സുകേശൻ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ഡി. സുകേശൻ (പ്രസിഡന്റ്), അരവിന്ദ് ബാബു, സരസ്വതി, രമണൻ (വൈസ് പ്രസിഡന്റ്), പി. രാജമ്മ (സെക്രട്ടറി), കെ. സദാശിവൻ, കെ. പ്രഭ, ബിനു പെരുമൺ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.