parishelam-
സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ജില്ലാ യുവജന കേന്ദ്രം ആരംഭിച്ച യുവതീ ക്ലബ്ബ് അംഗങ്ങൾക്കായുള്ള ആഭരണ നിർമ്മാണ പരിശീലനം കോർപ്പറേഷൻ കൗൺസിലർ സജിത ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ജില്ലാ യുവജന കേന്ദ്രം ആരംഭിച്ച യുവതീ ക്ലബ്ബ് അംഗങ്ങൾക്കായുള്ള തൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായി ആഭരണ നിർമാണ പരിശീലനത്തിനു തുടക്കമായി. കൊല്ലം നാരായണി കലാക്ഷേത്രയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കോർപ്പറേഷൻ കൗൺസിലർ സജിത ആനന്ദ് നിർവഹിച്ചു ചടങ്ങിൽ കലാക്ഷേത്ര ഡയറക്ടർ സുരേഷ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു സ്വാഗതവും കോർപ്പറേഷൻ കോ ഓർഡിനേറ്റർ സന്ധ്യ നന്ദിയും പറഞ്ഞു. അർപ്പിത നെൽസൺ, ധന്യ എന്നിവർ ക്ലാസുകൾ നയിച്ചു.