 
അഞ്ചൽ: കുറ്റാന്വേഷണ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ ജ്യോതിഷ് ചിറവൂരിനെ അഞ്ചൽ സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അഞ്ചൽ വ്യാപാര ഭവനിൽ നടന്ന അനുമോദന യോഗം ഉദ്ഘാടനവും ഉപഹാര സമർപ്പണവും ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ നിർവഹിച്ചു. സുഹൃത് വേദി പ്രസിഡന്റ് ഡോ. കെ.വി. തോമസ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, അഞ്ചൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി.എം. തോമസ് ശംകരത്തിൽ, പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ കുരുവിക്കോണം, സായ്റാം ഗ്രൂപ്പ് എം.ഡി എ.എസ്.അജിത് ലാൽ , ജയറാം ഫിനാൻസ് എം.ഡി കെ.എസ്.ജയറാം, വി.എസ്.എസ് നേതാവ് ബി. വേണുഗോപാൽ, മുരളീധരൻ തഴമേൽ, ബി. മോഹൻകുമാർ, അഞ്ചൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ പി.ആർ.ഒ സി.എസ്. മാത്യു, അഞ്ചൽ ജഗദീശൻ, ശ്യാം പനച്ചവിള തുടങ്ങിയവർ സംസാരിച്ചു. അനീഷ് കെ. അയിലറ സ്വാഗതവും അഞ്ചൽ ഗോപൻ നന്ദിയും പറഞ്ഞു.