 
കുന്നത്തൂർ : പോരുവഴി ശാസ്താംനടയിൽ ബി.ജെ.പി പഞ്ചായത്ത് സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തത് കർഷകർ. പതിവ് ഉദ്ഘാടന മാമാങ്കത്തിന് വിരുദ്ധമായി സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കർഷകർ ഉദ്ഘാടകരായി എത്തിയത്. കമലൻ,രവീന്ദ്രൻ എന്നീ കർഷകർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്ത് സമിതി പ്രസിഡന്റ് രജ്ഞിത്ത് റാം അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക മുഖ്യ പ്രഭാഷണം നടത്തി. എൻ.ടി.യു യൂണിയൻ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ഗോപകുമാർ, സംസ്ഥാന സമിതി അംഗം അജിമോൻ, മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് ചിറ്റേടം, നമ്പൂരേത്ത് തൃളസീധരൻ പിള്ള, രാജേഷ് വരവിള, സ്മിത, നിഖിൽ, പരമേശ്വരൻ പിള്ള, പോരുവഴി ഹരീന്ദ്രനാഥ്, രഞ്ജു, ബിജോയ്, വിധു.എസ്.കുമാർ എന്നിവർ സംസാരിച്ചു.