 
പരവൂർ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് റിട്ട.അദ്ധ്യാപികയും സാമൂഹ്യ ക്ഷേമ പ്രവർത്തകയുമായ സുധാമണിയെ അസിസ്റ്റന്റ് കളക്ടർ ഡോ.അരുൺ എസ്. നായർ ആദരിച്ചു. സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ അനക്സിൽ ചേർന്ന യോഗത്തിൽ രാധ കാക്കനാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ ഓഫീസർ ജി.പ്രസന്നകുമാരി സ്വാഗതവും പ്രോഗ്രാം ഓഫീസർ ടിജു റേഞ്ചൽ തോമസ് നന്ദിയും പറഞ്ഞു.