ponkla-
ക്ഷേത്ര സന്നിധിയിൽ നടന്ന പൊങ്കാല സമർപ്പണം

ചാത്തന്നൂർ: കല്ലുവാതുക്കൽ തിരു:ഊഴായിക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് സമാപിക്കും. രാവിലെ 5.30 ന് പള്ളിയുണർത്തൽ, ആറിന് ക്ഷേത്രസന്നിധിയിൽ ഉരുൾ, 6.30ന് ഗണപതിഹോമം, ഏഴിന് ഉഷപൂജ, പഞ്ചഗവ്യം, നവകം, ശ്രീഭൂതബലി, 7.30 മുതൽ 12 വരെ ക്ഷേത്രസന്നിധിയിൽ പറയിടീൽ, 8 ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12ന് മദ്ധ്യാഹ്‌ന പൂജ, വൈകിട്ട് 4ന് ആറാട്ടു ഘോഷയാത്ര, 5ന് ആദ്ധ്യാത്മിക പ്രഭാഷണം, ആറാട്ട്, 5.42നും 6.51നും മദ്ധ്യേ തൃക്കോടിയിറക്ക്, തുടർന്ന് കൈവിളക്ക്, ചമയവിളക്ക്, കുത്തിയോട്ടവും സേവയും ദീപാരാധനയും വിളക്കും. 8ന് പൂമൂടൽ, 8.15ന് ചികിത്സാധനസഹായ വിതരണം, 8.30 ന് നാടകം.