citu-

കൊല്ലം: സംയുക്ത ട്രേഡ് യൂണിയൻ സമര സമിതിയുടെ നേതൃത്വത്തിൽ 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥകൾക്ക് തുടക്കമായി.

കൊല്ലം മണ്ഡലം ജാഥ ചിന്നക്കട ബസ് ബേയിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ എ.കെ. ഹഫീസ് അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സിറ്റി കമ്മിറ്റി സെക്രട്ടറി ബി.രാജു സ്വാഗതം പറഞ്ഞു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ജി.ബാബു, പ്രദീപ് കുമാർ, എച്ച്.അബ്ദുൽ റഹ്മാൻ, എ.എം.ഇക്ബാൽ, കെ. രത്നകുമാർ, കുരീപ്പുഴ മോഹനൻ, ജി. ആനന്ദൻ, ജെ. ഷാജി, പനയം സജീവ്, സുരേഷ് ശർമ, വിനോദ് എന്നിവർ സംസാരിച്ചു.

ജാഥകൾ വെള്ളിയാഴ്ച രാവിലെ പര്യടനം ആരംഭിച്ച് വൈകിട്ടോടെ സമാപിക്കും.

കൊല്ലം, ചവറ, കരുനാഗപ്പള്ളി, കുന്നത്തൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന കൊല്ലം മണ്ഡലം ജാഥയുടെ ക്യാപ്ടൻ യു.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ അഡ്വ.ടി.സി. വിജയനാണ്. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കോതേത്ത് ഭാസുരൻ, സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി എം. ശിവശങ്കരപിള്ള, അഡ്വ. സി.ജി. ഗോപുകൃഷ്ണൻ (എ.ഐ.ടി.യു.സി) എന്നിവർ വൈസ് ക്യാപ്ടന്മാരാണ്. യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ.സുൽഫിയാണ് മാനേജർ.