krdsa
കൊല്ലം താലൂക്ക് ഓഫീസിന് മുന്നിൽ കെ.ആർ.ഡി.എസ്.എ നേതൃത്വത്തിൽ നടത്തി​യ ധർണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ കളക്ടറേറ്റിനും താലൂക്ക് ഓഫീസുകൾക്ക് മുന്നിലും റവന്യു ജീവനക്കാർ പ്രകടനവും ധർണയും നടത്തി. കളക്ടറേറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ജി.ജയകുമാർ, കൊല്ലം താലൂക്ക് ഓഫീസിന് മുന്നിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ഗ്രേഷ്യസ്, കൊട്ടാരക്ക താലൂക്ക് ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി സതീഷ് കെ.ഡാനിയേൽ, പുനലൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ബി. ശ്രീകുമാർ, കരുനാഗപ്പള്ളിയിൽ ജില്ലാ പ്രസിഡന്റ് ആർ. സുഭാഷ്, കുന്നത്തൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ജി.ഗിരീഷ് കുമാർ, പത്തനാപുരത്ത് ജില്ലാ ട്രഷറർ എം.റിൽജു എന്നിവർ ഉദ്ഘാടനം നി​ർവഹി​ച്ചു.