കൊല്ലം: ശ്രീനാരായണ എംപ്ലോയീസ് ഫോറം കൊല്ലം യൂണിയൻ വാർഷിക സമ്മേളനം 20ന് ഉച്ചയ്ക്ക് 2.30ന് യൂണിയൻ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തും. ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ജി. ബൈജു സംഘടനാ സന്ദേശം നൽകും. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കേന്ദ്ര സമിതി പ്രസിഡന്റ് ഡോ. പി.ആർ. ജയചന്ദ്രൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. കെ. സാബുക്കുട്ടൻ എന്നിവർ ആശംസകൾ നേരും. ഫോറം കേന്ദ്ര സമിതി ട്രഷറർ ഡോ. എസ്. വിഷ്ണു സ്വാഗതവും ശാഖാ പ്രസിഡന്റ് എസ്. ഗിരീഷ് കുമാർ നന്ദിയും പറയും.