photo
തൃക്കണ്ണമംഗലിൽ സാമുവലിന്റെ വീട്ടിലെ കോഴികളെ തെരുന് നായ കൊന്ന നിലയിൽ

കൊട്ടാരക്കര: തൃക്കണ്ണമംഗലിൽ തെരുവ് നായശല്യം രൂക്ഷം. വീട്ടിൽ വളർത്തുന്ന പത്ത് കോഴികളെയും മുയലിനെയും കടിച്ചുകൊന്നു. തൃക്കണ്ണമംഗൽ പുത്തൻവീട്ടിൽ സാമുവലിന്റെ വീട്ടിലെ കോഴികളെയാണ് കൊന്ന് തിന്നത്. വീടിനോട് ചേർന്ന വലിയ ഷെഡിലാണ് കോഴികളെയും മുയലിനെയും വളർത്തിയിരുന്നത്. ഇതിന്റെ വാതിൽ തകർന്നതോടെ തുണി വലിച്ചുകെട്ടിയാണ് മറയുണ്ടാക്കിയത്. ഈ തുണി വലിച്ചുപൊട്ടിച്ചശേഷമാണ് നായകൾ അകത്ത് കയറിയത്. ഒരു കോഴി കടിയേറ്റയുടൻ പുറത്തേക്ക് ചാടി രക്ഷപെട്ടു. ബാക്കിയുള്ളവയെ നായകൾ കൊന്നുതിന്നുകയായിരുന്നു. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് സംഭവമറിഞ്ഞത്. ഒരു നായ ഷെഡിനുള്ളിലും മറ്റൊന്ന് പുറത്തും ഉണ്ടായിരുന്നു.