sulfikkar-salim-41

കൂട്ടിക്കട: കൊട്ടിയം - മയ്യനാട് റോഡിൽ കാര്യത്ത് മുക്കിൽവച്ച് ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ സി.ഐ.ടി.യു തൊഴിലാളിയും ഡി.വൈ.എഫ്.ഐ മുൻ വില്ലേജ് പ്രസിഡന്റുമായിരുന്ന കരുവാൻകുഴിയിൽ സുൽഫിക്കർ സലിം (41) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: മുംതാസ്. മക്കൾ: അലി (ഡി.വൈ.എഫ്.ഐ വാളത്തുംഗൽ മേഖലാ കമ്മിറ്റി അംഗം), അസ്ലം (10-ാം ക്ലാസ് വിദ്യാർത്ഥി). പിതാവ്: സലിം. മാതാവ്: ഫൈസി. കൊട്ടിയം പൊലീസ് കേസെടുത്തു.