
കൊല്ലം: ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാൻ തനത്, പ്ലാൻ ഫണ്ടുകളിൽ നിന്ന് പണം ചെലവഴിക്കാൻ സർക്കാർ അനുമതി നൽകി. ജി.പി.എസ് ഘടിപ്പിച്ച ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കണമെന്നാണ് നിർദ്ദേശം. പഞ്ചായത്തുകൾക്ക് ഈമാസം 31 വരെ 5.5 ലക്ഷം രൂപ കുടിവെള്ള വിതരണത്തിനായി വിനിയോഗിക്കാം. ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെ 11 ലക്ഷം വരെ ചെലവിടാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. മുനിസിപ്പാലിറ്റികൾക്ക് 26.5 ലക്ഷം രൂപയും കോർപ്പറേഷന് 38.5 ലക്ഷം രൂപയും മേയ് 31 വരെ വിനിയോഗിക്കാം.