കൊല്ലം: മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ബഡ്ജറ്റിൽ

അവരുടെ ആവശ്യങ്ങൾ ഉൾപ്പെടുത്താതിരുന്നത് ഖേദകരമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാജപ്രിയൻ, എ.സി. ജോസ്, എൻ. മരിയാൻ, ഡി. ഗീതാകൃഷ്ണൻ, സുഭഗൻ, എഡ്ഗർ സെബാസ്റ്റ്യൻ, ആർ. കൃഷ്ണദാസ്, എഫ്. അലക്സാണ്ടർ, എസ് .എഫ്. യേശുദാസ്, ജെ. സതീശൻ, സെബാസ്റ്റ്യൻ, റുഡോൾഫ്, ആർ. ശശി, ഗിരീഷ്, ജാക്സൺ നീണ്ടകര, പി.ലിസ്റ്റൺ, ബൈജു തോമസ്, അഗസ്റ്റിൻ ലോറൻസ്, ജോർജ് റിച്ചാർഡ്, ഗ്രേസി എഡ്ഗർ, രാജു തടത്തിൽ, അജിത്‌ പ്രസാദ്, സച്ചു യേശുദാസ്, ഹനിദാസ്, റീന, റാഫേൽ കുര്യൻ, ആൻസിൽ, നെപ്പോളിയൻ തുടങ്ങിയവർ സംസാരിച്ചു.