block
കിഴങ്ങ് വർഗ്ഗ കിറ്റും. ജൈവവളവും നല്കി ബ്ലോക്ക് പ്രസിഡന്റ് എ ആനന്ദവല്ലി ഉദ്ഘാടനം നിർവഹിക്കുന്നു.

പത്തനാപുരം : ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ സുഭിക്ഷ കേരളം കിഴങ്ങ് വർഗ കൃഷി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകൾക്ക് കിഴങ്ങ് വർഗ കിറ്റും ജൈവ വളവും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ആർ ആരോമലുണ്ണിയുടെ അദ്ധ്വക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർമാരായ സുലോചന കെ .വിജയൻ , സി .ഷീജ ഷാനവാസ് , യദുകൃഷ്ണൻ .പൊന്നമ്മജയൻ ,ബിരതി , കാര്യറ നസീർ ,ശുഭകുമാരി , സോണി , കൃഷി അസിസ്റ്റന്റ് ഡയറക്ടർ , കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.