കരുനാഗപ്പള്ളി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 28, 29 തീയതികളിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ എത്തിയ വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി. യു.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. ടി.സി .വിജയന്റെ നേതൃത്വത്തിലെത്തിയ തീരദേശ ജാഥക്കാണ് സ്വീകരണം നൽകിയത്. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ നിസാർ അദ്ധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ ടി.സി.വിജയൻ, മോഹൻലാൽ, കോതേത്ത് ഭാസ്ക്കരൻ, ചക്കാലയിൽ നാസർ, പി.ആർ.വസന്തൻ, കെ.പി.വിശ്വവത്സലൻ, എം.എസ്.ഷൗക്കത്ത്, കടത്തൂർ മൺസൂർ, ആർ.ഗോപി, തയ്യിൽ തുളസി എന്നിവർ പ്രസംഗിച്ചു.