kmml-
കെ.എം.എം.എല്ലി​ന്റെ ഖനനമേഖലയിൽ ജൈവ ഉദ്യാനമൊരുക്കുന്നതി​ന്റെ ഭാഗമായി​ മാനേജിങ്ങ് ഡയറക്ടർ ജെ. ചന്ദ്രബോസി​ന്റെ നേതൃത്വത്തി​ൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശി​ക്കുന്നു

കൊല്ലം: ഖനനമേഖലയിൽ ജൈവ ഉദ്യാനമൊരുക്കാൻ 'ഹരിതം ഈ തീരം' പദ്ധതിയുമായി കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്. പദ്ധതിയുടെ ആദ്യഘട്ടപ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും.

പദ്ധതി ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ നിർവഹിക്കും. ഖനന പ്രവർത്തനങ്ങൾക്ക് ശേഷം മണ്ണിട്ട് നിരപ്പാക്കിയ പ്രദേശങ്ങളിൽ ഫലവൃക്ഷങ്ങളും പുന്ന, തെങ്ങ് തുടങ്ങിയവയും നട്ട് പരിപാലിക്കുന്നതാണ് പദ്ധതി. ഒപ്പം പൂന്തോട്ടവും ഒരുക്കും. നീണ്ടകര കോസ്റ്റൽ പൊലീസി​ന്റെയും പ്രദേശത്തെ കോളേജുകളുടെയും സ്‌കൂളുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ 250 തൈകളാണ് നടുന്നത്. തൈകളുടെ വളർച്ചയ്ക്കായി ചെമ്മണ്ണ്, കമ്പോസ്റ്റ്, വേപ്പിൻപി​ണ്ണാക്ക്, ഉമി എന്നിവ പ്രത്യേകം അളവിൽ ചേർത്ത മി​ശ്രിതമാണ് ഉപയോഗിക്കുന്നത്. പ്രദേശത്തിന്റെ ജൈവ വൈവിദ്ധ്യ പുനരുജ്ജീവനമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ ഉദ്യാനത്തോട് അനുബന്ധിച്ച് മത്സ്യക്കൃഷിയും ആലോചിക്കുന്നുണ്ട്. പദ്ധതി പ്രദേശം കെ.എം.എം.എൽ മാനേജിങ്ങ് ഡയറക്ടർ ജെ. ചന്ദ്രബോസി​ന്റെ നേതൃത്വത്തിൽ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെത്തി വിലയിരുത്തി.

നീണ്ടകര കോസ്റ്റൽ പൊലീസ്, ടി.കെ.എം എൻജി​നീയറിംഗ് കോളേജ് കൊല്ലം, ബേബിജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് ചവറ, ഫാത്തിമ മാതാ കോളേജ് കാല്ലം, കോളേജ് ഓഫ് എൻജി​നീയറിംഗ് കരുനാഗപ്പള്ളി, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ചവറ, മാതൃഭൂമി കൊല്ലം, എൻവിയോൺ കേരള തുടങ്ങിയവരുട സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.