കൊല്ലം: സർക്കാർ വകുപ്പുതല സ്ഥാനക്കയറ്റത്തിന് മലയാള ഭാഷാ അഭിരുചി നിർബന്ധമാക്കണമെന്ന് മലയാളവേദി ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
പ്രൊഫ. റഹ്മാൻ കിടങ്ങയൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ഷീജ കുമാരി കൊടുവന്നൂർ, എ. ഷാനവാസ്, നന്ദിനി രാജീവ്, പ്രൊഫ. ഗൗതം കൃഷ്ണ, മരിയാ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.വി. പ്രസന്നകുമാർ (പ്രസിഡന്റ്), എ. ഷാനവാസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.