photo

അഞ്ചൽ: കടം വാങ്ങിയ തുക തിരികെ നൽകാത്തതിനെ തുടർന്ന് പണം നൽകാനുള്ള ആളുടെ ഉടമസ്ഥതയിലുള്ള ബസിനുള്ളിൽ സമരവുമായി കഴിയുകയാണ് കിടപ്പ് രോഗിയായ അച്ഛനും അമ്മയും രണ്ടു ചെറു കുട്ടികളുമടങ്ങിയ കുടുംബം.

അഞ്ചൽ ആർച്ചൽ സ്വദേശി സോജു, ഭാര്യ ദേവി, എന്നിവരാണ് രണ്ട് മക്കൾക്കൊപ്പം ബസിൽ കഴിയുന്നത് .ബസ് ഡ്രൈവറായിരുന്ന സോജു അപകടത്തെ തുടർന്ന് ശരീരത്തിന്റെ ഒരു വശം തളർന്ന് കിടപ്പിലാണ്. രണ്ടുവർഷം മുമ്പാണ് വിളക്കുപാറ സ്വദേശിയും ബസ് ഓപ്പറേറ്ററുമായ സുബേർ സോജുവിൽ നിന്ന് ഒരു മാസത്തിനുള്ളിൽ മടക്കി നൽകാമെന്ന് വാഗ്ദാനം നൽകി വസ്തുവിറ്റയിനത്തിൽ കൈവശമുണ്ടായിരുന്ന ഇരുപത്തി ആറ് ലക്ഷം രൂപ വാങ്ങിയത്. എന്നാൽ നാളിതുവരെ പണം മടക്കി നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം സുബേറിന്റെ ഉടമസ്തതിയിലുള്ള ബസുകളിലൊന്നിൽ സോജു സത്യഗ്രഹം ആരംഭിച്ചത്.

കെട്ടുറപ്പുള്ള വീടു പോലും ഇല്ലാത്തത്ത തനിക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയാണെന്നും മറ്റു മാർഗമില്ലെന്നും സോജു പറയുന്നു. അഞ്ചൽ പൊലീസ് ഇടപെട്ട് ബസ് ഇപ്പോൾ സ്റ്റേഷന് സമീപമുള്ള കന്നുകാലി ചന്തയിലേക്ക് മാറ്റിയിരിക്കുകയാണ്.