arrest

കൊല്ലം: ഇരുപത്തിനാലുകാരിയെയും മാതാവിനെയും പരസ്യമായി അപമാനിക്കുകയും പിതാവിനെ ഉപദ്രവിക്കുകയും ചെയ്ത യുവാക്കളെ പരവൂർ പൊലീസ് പിടികൂടി. പരവൂർ ഇടയാടി രാജു ഭവനത്തിൽ അമൽ (സുജിത്ത്, 24 ), സഹോദരൻ അഖിൽ (23) എന്നിവരാണ് പിടിയിലായത്.

റോഡിലൂടെ നടന്നുപോയ പെൺകുട്ടിയോട് യുവാക്കൾ അശ്ലീലം സംസാരിച്ചത് പെൺകുട്ടിയുടെ മാതാവ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കൾ പെൺകുട്ടിയെയും മാതാവിനെയും അപമാനിക്കുക്കുകയും ആക്രമിക്കുകയും തടയാൻ ശ്രമിച്ച യുവതിയുടെ പിതാവിനെ തള്ളിയിട്ട് മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ടതോടെയാണ് യുവാക്കൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.