 
കൊട്ടാരക്കര: കൊട്ടാരക്കര ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫാറം യാത്രയയപ്പ് സമ്മേളനം ട്രഷറർ എൽ.ഉഷാകുമാരിഅമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.മുരുക കുമാർ അദ്ധ്യക്ഷനായി. കൺവീനർ ആർ.സുരേഷ് കുമാർ, പ്രഥമാദ്ധ്യാപകരായ കെ.ഒ. രാജുക്കുട്ടി, നന്ദകുമാർ, ശോഭ സുരേഷ്, ഗോപകുമാർ ,സിന്ധു , എ.ഇ.ഒ ഓഫീസ് സൂപ്രണ്ട് ബാബു ജോർജ് , നൂൺമീൽ ഓഫീസർ ബൈജു , സുഭാഷ് എന്നിവർ പ്രസംഗിച്ചു.
സർവീസിൽ നിന്ന് വിരമിക്കുന്ന എ.ഇ.ഒ ബി.സുമ, പ്രഥമാദ്ധ്യാപകരായ ജി.വേണുകുമാർ, എസ്.എസ്.അനിൽകുമാർ ,എൽ.ബിന്ദു, ലിസിക്കുട്ടി ജോർജ് , ആനി തോമസ്. സോഫിയാമ്മ ജോർജ് , റജി തോമസ്, ഡി.ഉഷാ കുമാരി,
എസ്. സിന്ധു , ആർ.റിച്ചി, വി.എസ്.സുലത എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.