ncrt-
അച്ചൻകോവിൽപൊതുജനാരോഗ്യകേന്ദ്രത്തിൽ സ്നേഹസഞ്ജീവനി. പദ്ധതിയുടെ ഉദ്ഘാടനം ആര്യങ്കാവ് പഞ്ചായത്ത് മെമ്പർ സാനു ധർമ്മരാജ് നിർവഹിക്കുന്നു

കൊല്ലം: പുനലൂർ അച്ചൻകോവിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ആരോഗ്യവകുപ്പുമായി ചേർന്ന് സ്നേഹ സഞ്ജീവനി പദ്ധതിക്ക് തുടക്കം കുറിച്ചു .അച്ചൻകോവിൽപൊതുജനാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങ് ആര്യങ്കാവ് പഞ്ചായത്ത് മെമ്പർ സാനു ധർമ്മരാജ് ബി. പി പരിശോധന കിറ്റ് വോളണ്ടിയർക്ക് നൽകി ഉദ്ഘാടനം ചെയ്തു . പി. ടി. എ പ്രസിഡന്റ് പ്രശാന്ത് , സ്കൂൾ പ്രിൻസിപ്പൽ ഡി .എസ്. മനു ,പ്രോഗ്രാം ഓഫീസർ എസ്. കെ.അജയകുമാർ , അജിത , അദ്ധ്യാപകരായ എ. ദീപ ,ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് എ.ഫിറോസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു. ജീവിത ശൈലി രോഗങ്ങൾ അറിയുന്നതോടൊപ്പം വിവിധ ഇനം പ്രാഥമിക പരിശോധനകൾ ആരോഗ്യപ്രവർത്തകരോടൊപ്പം നിർവഹിക്കുന്നതിന് വോളണ്ടിയർമാർക്ക് അവസരം നൽകുന്നതാണ് പദ്ധതി.