bjp-
ബി.ജെ.പി കിളികൊല്ലൂർ മണ്ഡലം കമ്മി​റ്റി സംഘടിപ്പിച്ച, സായാഹ്‌ന ധർണ ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്ത്രീ ശക്തി സ്ത്രീ സുരക്ഷയ്ക്ക് എന്ന മുദ്രാവാക്യവുമായി​ ബി.ജെ.പി കിളികൊല്ലൂർ മണ്ഡലം കമ്മി​റ്റി സംഘടിപ്പിച്ച, സായാഹ്‌ന ധർണ ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ കമ്മി​റ്റി അംഗം നരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് അതിരാ വിജയൻ അദ്ധ്യഷത വഹി​ച്ചു. മണ്ഡലം പ്രസിഡന്റ് തെക്കടം ഹരീഷ്, ജനറൽ സെക്രട്ടറിമാരായ വിജയ് കുമാർ, സാജൂ ഒട്ടുപുരയ്ക്കൽ തുടങ്ങി​യവർ പങ്കെടുത്തു.