 
കൊല്ലം: ടി.നസിറുദ്ദീൻ കേരളത്തിലെ വ്യാപാരികൾക്ക് സംഘടിത ശക്തിയുടെ ദിശാബോധം നൽകിയ നേതാവാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമൻകുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ടി. നസിറുദ്ദീൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ. അനിരുദ്ധൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കലതിക്കാട് നിസാർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബി. ശ്രീകുമാർ, വ്യാപാരി വ്യവസായി കാവനാട് യൂണിറ്റ് പ്രസിഡന്റ് ജി.ഉദയകുമാർ, രാമൻകുളങ്ങര യൂണിറ്റ് ജനറൽ സെക്രട്ടറി എ.ആർ. നവാസ്, ഭാരവാഹികളായ എം.എം.സലിം, സന്തോഷ് രവി, ഇ.മുഹമ്മദ് കുഞ്ഞ്, ജെസി കെ.ബാബു, ഹരീഷ് കുമാർ, സജീവ്, മുഹമ്മദ് നൗഫൽ, സുരേഷ് കുമാർ, സതീഷ് തുടങ്ങിയവർ സംസാരിച്ചു