 
ഓടനാവട്ടം: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വെളിയം ഗ്രാമപഞ്ചായത്ത് എസ് .സി. വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി, അസി. സെക്രട്ടറി എന്നിവർ പങ്കെടുത്തു.