പടിഞ്ഞാറെകല്ലട: കോതപുരം ഗവ .എൽ. പി .എസിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള വായനച്ചങ്ങാത്തവും സ്കൂൾ തല ശില്പശാലയും നടന്നു. എസ് .എം .സി ചെയർപേഴ്സൺ കെ. കലാദേവിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം സാജൻപള്ളുരുത്തി മുഖ്യ അതിഥിയായി. സി. ആർ .സി കോ -ഓർഡിനേറ്റർ സുബാഷ്ബാബു , എച്ച്.എം ആനിസെൻ, സീനിയർ അസിസ്റ്റന്റ് എസ് .പ്രീത, തുടങ്ങിയവർ സംസാരിച്ചു.