കൊല്ലം: വൈദ്യുതി ബോർഡ് ഈസ്റ്റ് കല്ലട സെക്ഷനിലെ ജീവനക്കാരെ ഒരു സംഘം മർദ്ദിച്ചെന്നു പരാതി. ലൈൻമാൻമാരായ സ്റ്റാലിൻ, അഷ്റഫ് എന്നിവരാണ് ആക്രണത്തിനിരയായത്.
വ്യാഴാഴ്ച രാത്രി 9.30 ഓടെ ചിറ്റുമല ക്ഷേത്രത്തിലെ ആറാട്ട് കടന്നുപോകുന്നതിനിടെ ആയിരുന്നു സംഭവം. ഉത്സവ ഫ്ലോട്ടുകൾ തട്ടി ലൈൻ പൊട്ടിവീണു. അപകടം ഒഴിവാക്കാൻ തൊട്ടുമുന്നിലുള്ള ലൈൻ ഓഫ് ചെയ്ത് ജീപ്പിൽ മുന്നോട്ട് പോകുന്നതിനിടെ 20 ഓളം പേർ അടങ്ങുന്ന സംഘം തടഞ്ഞുനിറുത്തി മർദ്ദിച്ചെന്നാണ് ജീവനക്കാർ ഈസ്റ്റ് കല്ലട സ്റ്റേഷനിൽ നൽകിയ പരാതി.