
കൊല്ലം: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ പതാക ഉയർത്തി. കൊടിമര, പതാക, ദീപശിഖാ ജാഥകൾ ചിന്നക്കടയിൽ സംഗമിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്യു.എ.സി മൈതാനത്തിലെത്തിയാണ് പതാക ഉയർത്തിയത്. ഇന്ന് രാവിലെ 10ന് കൊല്ലം ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം കർഷക തൊഴിലാളി യൂണിയൻ ദേശീയ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം നാളെ സമാപിക്കും.