xc
കഴിഞ്ഞ ദിവസം വൈകിട്ടോടെയുണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് ചിറ്റുമുല റേയിൽവേ ഗേറ്റ് തകർന്നപ്പോൾ

തഴവ: മരംവീണ് തഴവ ചിറ്റുമൂല റെയിൽവേ ഗേറ്റ് തകർന്നതോടെ പുതിയകാവ് - ചക്കുവള്ളി റോഡ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ഓടെയായിരുന്നു മരം വീണത്. ഈ സമയം ട്രെയിൻ കടന്നു പോകുവാൻ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു . വൈകിട്ടോടെ ഉണ്ടായ കാറ്റിൽ നെല്ലിമരം ഗേറ്റിന് മുകളിൽ വീഴുകയായിരുന്നു. ട്രാക്കിലേക്ക് മരം വിഴാതിരുന്നത് ട്രെയിൻ കടന്നു പോകുന്നതിന് തടസമായില്ല.