പോരുവഴി: ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിന് കൊടിയേറി . ക്ഷേത്രത്തിലെ മുഖ്യ ഊരാളി കൃഷ്ണനും സഹ ഊരാളി രാഘവനും തൃക്കോടിയേറ്റ് ചടങ്ങിന് മുഖ്യകാർമ്മികത്വം നിർവഹിച്ചു. പുലർച്ചെ ആയിരക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്ര സന്നിധിയിൽ സൂര്യ പൊങ്കാല സമർപ്പിച്ചു. അന്നദാനം, കഥകളി എന്നിവ നടന്നു. അടുത്ത ദിവസങ്ങളിൽ ക്ഷേത്ര ആചാരങ്ങൾക്ക് പുറമേ അന്നദാനം ,വിശേഷാൽ പൂജകൾ,കലാപരിപാടികൾ എന്നിവ നടക്കും. മലക്കുട മഹോത്സവ ദിവസമായ 25ന് സ്വർണ്ണക്കൊടിദർശനം, ഭഗവതി എഴുന്നള്ളത്ത് ,കച്ചകെട്ട് എന്നീ ചടങ്ങുകളും പനപ്പെട്ടി, കമ്പലടി, നടുവിലേമുറി, പളളിമുറി, അമ്പലത്തും ഭാഗം, വടക്കേമുറി എന്നീ കരകളിൽ നിന്ന് കൂറ്റൻ എടുപ്പ് കുതിരകളും ഇടയ്ക്കാട് കരയിൽ നിന്ന് എടുപ്പ് കാളയും കൂടാതെ ചെറുതും വലുതുമായ നിരവധി കെട്ടുകാഴ്ചകളും ഉണ്ടാകും. തുടർന്ന് ചലച്ചിത്ര താരം ആശാ ശരത്ത് നയിക്കുന്ന നൃത്തനൃത്യങ്ങളോടെ മലക്കുട മഹോത്സവം സമാപിക്കും.