 
കൊട്ടിയം: വായനയുടെ ലോകത്തേക്കുള്ള ആഭിമുഖ്യം കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായി വെറ്റിലത്താഴം ജി.വി.പി.എൽ.പി സ്കൂളിൽ വായന ചങ്ങാത്തം സംഘടിപ്പിച്ചു. ബാലസാഹിത്യകാരൻ വി.എം. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റെ മണി കെ.ചെന്താപ്പൂര് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ. സുഷ, ടി.എസ്. ആശ എന്നിവർ സംസാരിച്ചു.