1-
കുണ്ടറ യൂണിയനിൽ വിവാഹപൂർവ കൗൺസലിംഗിന്റെ 36-ാമത് കോഴ്സ് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെയും എറണാകുളം മുക്തിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന വിവാഹപൂർവ കൗൺസലിംഗിന്റെ 36-ാമത് കോഴ്സ് കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ഭാസി അദ്ധ്യക്ഷനായി. യൂണിയൻ ഭാരവാഹികളായ എസ്. ഷൈബു, ജി. ലിബുമോൻ, വി. സജീവ്, സിബു വൈഷ്ണവ്, പുഷ്പപ്രതാപ്, പ്രിൻസ് സത്യൻ, വനിതാസംഘം ഭാരവാഹികളായ വനജ, ബീനാ ഷാജി, സുനിലാ രാജേന്ദ്രൻ, ശശികല, എംപ്ലോയീസ് പെൻഷനേഴ്‌സ് ഫോറം പ്രസിഡന്റ് അഡ്വ. വിജയകുമാർ, ശാഖാ സെക്രട്ടറിമാരായ രഘുവരൻ, എൽ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ എസ്. അനിൽകുമാർ സ്വാഗതവും പ്രീമാര്യേജ് കോ ഓർഡിനേറ്റർ എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു.