bus

കൊല്ലം: സംസ്ഥാനത്തെ സ്വകാര്യബസുകൾ 24 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിറുത്തിവയ്ക്കുമെന്ന് ബസുടമ സംയുക്ത സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥി കൺസഷൻ മിനിമം 6 രൂപയാക്കുക, ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ നടപ്പാക്കുക, കൊവിഡ് കാലത്തെ വാഹനനികുതിയും പിഴയും തിരികെ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സർവീസ് നിറുത്തിവയ്ക്കുന്നതിന് മുന്നോടിയായി നാളെ ബസുടമകൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. വാർത്താസമ്മേളനത്തിൽ ബസുടമാ സമിതി ചെയർമാൻ ലോറൻസ് ബാബു, കൺവീനർ ആർ. പ്രസാദ്, ജില്ലാ അസോസിയേഷൻ പ്രസിഡന്റ് എം.ഡി. രവി, ട്രഷറർ വി. ശശിധരൻപിള്ള, സെൻട്രൽ കമ്മിറ്റി അംഗം വി. ബാലചന്ദ്രൻ പിള്ള, ജോയിന്റ് സെക്രട്ടറി എ. നിസാറുദ്ദീൻ എന്നിവർ പങ്കെടുത്തു.