ഓച്ചിറ: സി.പി.ഐ ചങ്ങൻകുളങ്ങര ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കടത്തൂർ മൻസൂർ ഉദ്ഘാടനം ചെയ്തു. കൊവിഡ് കാരണം നിലച്ചുപോയ കൊല്ലം പാട്ടത്തിൽ കടവ് ബസ് റൂട്ട് എത്രയും വേഗം പുനരാരംഭിക്കണമെന്നും സർവീസ് അഴീക്കൽ ബീച്ച് വരെ ദീർഘിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സമിതി അംഗം ആർ. രാമചന്ദ്രൻ ചികിത്സ, പഠന സഹായ വിതരണം നിർവഹിച്ചു. ആയുർവേദ വിദഗ്ധൻ ഡോ. ശ്രീജിത്ത്, ശിശുരോഗ വിദഗ്ധൻ ഡോ. ശ്രീപ്രസാദ്, സിസ്റ്റർ മിനി ജോസ്, കാർഷികമേഖലയിൽ മുന്നിട്ടു നിൽക്കുന്നവർ, മുതിർന്ന പ്രവർത്തകർ എന്നിവരെ ആർ .സോമൻ പിള്ള ആദരിച്ചു. നേതാക്കളായ എസ്. കൃഷ്ണകുമാർ, ഗേളി ഷണ്മുഖൻ, ആർ. ഡി പത്മകുമാർ, കെ. നൗഷാദ്, കെ. എം. അബ്ദുൽ ഖാദർ, ഗീതാകുമാരി, നിതിൻ രാജ്, രാജപ്പൻ, ഹമീദ്, സുമ എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറിയായി പി .എം. ഷാജഹാനും (ഭൂട്ടോ) അസിസ്റ്റന്റ് സെക്രട്ടറിയായി സുജിത്തിനെയും തിരഞ്ഞെടുത്തു.