പരവൂർ: റോഡിലൂടെ നടന്നു പോകുന്നതിനിടെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത യുവതിയെയും മാതാപിതാക്കളെയും ആക്രമിച്ച യുവാക്കളെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ ഇടയാടി രാജു ഭവനിൽ അമൽ (സുജിത്ത്- 24), സഹോദരൻ അഖിൽ (23) എന്നിവരെയാണ് ഇൻസ്‌പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇടയാടിയിൽ റോഡിലൂടെ പോകുകയായിരുന്ന യുവതിയോട് ഇവർ അശ്ലീലം സംസാരിച്ചത് മാതാവ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ സഹോദരങ്ങൾ ഇരുവരെയും കടന്നു പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തടയാൻ ശ്രമിച്ച പിതാവിനെ തള്ളിയിട്ടു മർദ്ദിച്ചു. സംഭവം കണ്ട നാട്ടുകാർ ഇടപെട്ടതോടെ പ്രതികൾ രക്ഷപ്പെട്ടു.സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവമേൽപ്പിച്ചതിനുമാണ് കേസ്. ഇടയാടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.