പോരുവഴി : ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തോടനുബന്ധിച്ചുള്ള മലക്കുട മഹാ സമ്മേളനം ഇന്ന് രാവിലെ 9 ന് നടക്കും. മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. മലനട ദേവസ്വം പ്രസിഡന്റ് ആർ. മാധവൻ അദ്ധ്യക്ഷനാകും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യതിഥിയാകും. കൊടിക്കുന്നിൽ സുരേഷ് എം. പി, വാവ സുരേഷ് , മജീഷ്യൻ അഭിജിത്ത് , റാങ്ക് ജേതാവ് ഉണ്ണിമായ എന്നിവരെ അനുമോദിക്കും. സോമപ്രസാദ് എം.പി, കോവൂർ കുഞ്ഞുമോൻ എം. എൽ. എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളഅമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷീജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തുളസീധരൻ പിള്ള , അരുൺ ഉത്തമൻ , ദേവസ്വം വൈസ് പ്രസിഡന്റ് ആർ.രാജേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും. ദേവസ്വം സെക്രട്ടറി എൻ .ചന്ദ്രക്കുറുപ്പ് സ്വാഗതവും ദേവസ്വം ഖജാൻജി പി.മധുകുമാർ നന്ദിയും പറയും.