 
പരവൂർ: സംരക്ഷിക്കുവാൻ ആരുമില്ലാതിരുന്ന പരവൂർ നെടുങ്ങോലം ഒഴുകുപാറ ആലുവിള വീട്ടിൽ പ്രശോഭനയെ (68) പാരിപ്പള്ളി പാമ്പുറം ക്ഷമ ഓൾഡ് ഏജ് ഹോമിലേക്കു മാറ്റി. പരവൂർ എസ്.എച്ച്.ഒ നിസാർ, എസ്.ഐ നിതിൻ നളൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഷാഫി ജോസ്, സായിറാം, ചിറക്കര ഒഴുകുപാറ വാർഡ് മെമ്പർ രജനീഷ്, ജനമൈത്രി സ്ഥിരാംഗം നന്ദനം സാബു എന്നിവർ നേതൃത്വം നൽകി.