kollam-

കൊല്ലം: വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൊല്ലം യൂണിറ്റിന്റെ ഉദ്‌ഘാടനം കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിൽ ഗ്ലോബൽ ചെയർപേഴ്‌സൺ ഡോ. വിജയലക്ഷ്മി നിർവഹിച്ചു.

1995ൽ ന്യൂജേഴ്‌സിയിൽ രൂപീകരിച്ച് ടെക്‌സാസ് ആസ്ഥാനമാക്കിയാണ് കൗൺസിലിന്റെ പ്രവർത്തനം. ആറ് റീജിയിനിലായി 24 രാജ്യങ്ങളിൽ 46 പ്രൊവിൻസുകളുള്ള ലോക സംഘടനയാണിത്. ഉദ്‌ഘാടന വേദിയിൽ ജോ. സെക്രട്ടറി നൗഷാദ്, വൈസ് പ്രസിഡന്റ് സുജിത്ത് കുമാരൻ, ദക്ഷിണ മേഖലാ വനിതാ വിഭാഗം അദ്ധ്യക്ഷ പ്രൊഫ. ഏലിയാമ്മ ജോർജ്, പ്രസിഡന്റ് കെ.ജി. അനിൽകുമാർ, ഗ്ലോബൽ പ്രസിസന്റ് ഗോപാലപിള്ള, ചെയർമാൻ ശ്രീകുമാർ, ജനറൽ സെക്രട്ടറി ഡോ. എസ്. രത്നകുമാരൻ, ട്രഷറർ നീൽ ഡിക്രൂസ് എന്നിവർ സംസാരിച്ചു.