പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ 67 ശാഖ യോഗങ്ങളെയും പോഷക സംഘടനകളെയും പങ്കെടുപ്പിച്ച് 6 മേഖല യോഗങ്ങൾ ചേരും. അടുത്ത മാസം അവസാനത്തോടെ കേന്ദ്ര വനിത സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ കലാ, കായിക മത്സരങ്ങൾ നടക്കും. ഇതിന്റെ ഭാഗമായി ശാഖ തലങ്ങളിൽ നടത്തേണ്ട പരിപാടികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനും വനിതാസംഘം, കുടുംബയോഗം, കുമാരി സംഘങ്ങൾ, മൈക്രോഫിനാൻസ് ഗ്രൂപ്പുകൾ, ബാലജനയോഗം തുടങ്ങിയ പോഷക സംഘനകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് മേഖല യോഗങ്ങൾ ചേരുന്നത്. 23ന് രാവിലെ 10ന് ഇടമൺ -34 ശാഖ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന മേഖല യോഗം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ആര്യങ്കാവ്, ഇടപ്പാളയം, റോസ്മല, ഫ്ലോറൻസ്, കഴുതുരുട്ടി, തെന്മല, ഒറ്റക്കൽ, ഉറുകുന്ന്,ആനപെട്ടകോങ്കൽ, ഇടമൺ-34, ഇടമൺ പടിഞ്ഞാറ്, ഇടമൺകിഴക്ക്, മാമ്പഴത്തറ എന്നീ ശാഖകളിലെ ഭാരവാഹികളും പോഷക സംഘടനാ പ്രവർത്തകരും പങ്കെടുക്കും. ഉച്ചക്ക് 2ന് പുനലൂർ യൂണിയൻ ഓഡിറ്റോറിയത്തിൽ വട്ടപ്പട, ഐക്കരക്കോണം, കക്കോട്, പ്ലച്ചേരി, കലയനാട്, വാളക്കോട്, ചാലിയക്കര, വിളക്കുവെട്ടം, വന്മള, നെല്ലിപ്പള്ളി, പുനലൂർ ടൗൺ, ശാസ്താംകോണം ശാഖകളും 24ന് രാവിലെ 10ന് ഏരൂർ ശാഖ ഓഡിറ്റോറിയത്തിൽ വിളക്കുപാറ, ഇളവറാംകുഴി, ഈച്ചംകുഴി, അയിലറ, ഏരൂർ, പാണയം, ആലഞ്ചേരി, പുത്തയം,അഞ്ചൽ, ഇടമുളയ്ക്കൽ നോർത്ത്, ചെമ്പകരാമനെല്ലൂർ, ആയൂർ ശാഖകളും ഉച്ചക്ക് 2ന് നെട്ടയം ശാഖ ഹാളിൽ നെട്ടയം,ആർച്ചൽ, നെടിയറ, വെട്ടിക്കോട്, അഗസ്ത്യക്കോട്, അരീയ്ക്കൽ, കോമളം, ഏറം, തേവർതോട്ടം, ഇടയം, ഒഴുകുപാറയ്ക്കൽ, മധുരപ്പ, പാലമുക്ക് തുടങ്ങിയ ശാഖകളും 25ന് ഉച്ചക്ക് 2ന്പുനലൂർ യൂണിയൻ ഓഡിറ്റോറിയത്തിൽ ഇളമ്പൽ, കാര്യറ, കമുകുംചേരി, പ്ലാത്തറ, നരിക്കൽ, വെഞ്ചേമ്പ്, മാത്ര, മണിയാർ, ഏരിച്ചിക്കൽ, അഷടമംഗലം, കരവാളൂർ ശാഖാഭാരവാഹികളും പോഷക സംഘടന പ്രവർത്തകരും പങ്കെടുക്കും. 26ന് രാവിലെ 10ന് ഭാരതീപുരം ശാഖാ ഓഡിറ്റോറിയത്തിൽ ചോഴിയക്കോട്, കുളത്തൂപ്പുഴ, മാർത്താണ്ഡങ്കര, ഭാരതീപുരം, മൂങ്ങോട്, കുറവൻതേരി ശാഖാ ഭാരവാഹികളും പോഷക സംഘടന നേതാക്കളും പങ്കെടുക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ അറിയിച്ചു.