ravi-

കൊല്ലം: എയ്‌സ്‌തെ​റ്റിക്സ് കൾച്ചറൽ ഫോറത്തിന്റെ പ്രഥമ മാവേലിക്കര രാമചന്ദ്രൻ നോവൽ പുരസ്‌കാരത്തിന് മലയാള മനോരമ സീനിയർ അസിസ്​റ്റന്റ് എഡി​റ്റർ രവിവർമ്മ തമ്പുരാന്റെ 'മുടിപ്പേച്ച്' എന്ന നോവൽ അർഹമായി. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ഷൈനി തോമസ്, ഡോ. മുഞ്ഞിനാട് പത്മകുമാർ, കാശിനാഥൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മി​റ്റിയാണ് നോവൽ തിരഞ്ഞെടുത്തത്. 25ന് വൈകിട്ട് 4ന് തിരുവല്ല കുരിശുകവലയിലുള്ള അഞ്ചപ്പം കംപാഷനിൽ വച്ച് ഫാ. കെ.ജി. ഗീവർഗീസ് പുരസ്‌കാരം സമ്മാനിക്കും.