കരുനാഗപ്പള്ളി : തെരുവ് കച്ചവടക്കാരുടെ സമിതി തിരഞ്ഞെടുപ്പ് 30 ന് കരുനാഗപ്പള്ളി നഗരസഭ കാര്യാലയത്തിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കും. നാളെ നാമനിർദ്ദേശ പത്രിക ഫോറം വിതരണം ചെയ്യും. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 23. പരിശോധന 24ന്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 25.
തെരുവ് കച്ചവട സംരക്ഷണ നിയമം 2014 പ്രകാരം എല്ലാ നഗരസഭകളിലും തെരുവ് കച്ചവടക്കാരുടെ പ്രതിനിധികളെ തിരഞ്ഞെെടുക്കും. അംഗീകൃത തെരുവ് കച്ചവടക്കാരിൽ നിന്ന് തിരഞ്ഞെടുപ്പിലൂടെ 9 തെരുവ് കച്ചവട അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. കച്ചവട സമിതിയിലെ മൂന്നിലൊന്ന് പ്രതിനിധികൾ സ്ത്രീകളായിരിക്കണം. എസ് .സി, എസ്.ടി ,മൈനോറിറ്റി, ശാരീരിക ബലഹീനത ഉള്ളവർ എന്നിവർക്ക് പ്രാധിനിത്യം നൽകും. തെരുവ് കച്ചവട സംരക്ഷണ ചട്ടം 2018 പ്രകാരം നഗരസഭ പരിധിയൽ തെരുവ് കച്ചവടം ചെയ്യുന്നവരും നഗരസഭ നൽകിയ തിരിച്ചറിയൽ കാർഡ് ലഭിച്ച കച്ചവടക്കാർക്കുമാണ് ടൗൺവെൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടാവുക.