phot
തോട്ടം മേഖലയായ അമ്പനാട്ട് സർവീസ് നിറുത്തി വച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതാക്കൾ എ.ടി.ഒയുമായി ചർച്ച നടത്തുന്നു

പുനലൂർ: തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഹാരിസൺ മലയാളം പ്ലാന്റേഷനിലെ അമ്പനാട് മേഖലയിൽ നിറുത്തി വച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ നേതാക്കൾ ആര്യങ്കാവ് എ.ടി.ഒയുമായി ചർച്ച നടത്തി. കഴിഞ്ഞ ആറ് മാസമായി ബസ് സർവീസ് നിലച്ചതോടെ തോട്ടം തൊഴിലാളികൾ സമാന്തര സർവീസുകൾക്ക് അമിത ചാർജ്ജ് നൽകിയാണ് കഴുതുരുട്ടിയിലും മറ്റും എത്തിയിരുന്നത്. ഇത് കണക്കിലെടുത്താണ് നേതാക്കൾ എ.ടി.ഒയുമായി ചർച്ച നടത്തിയത്. തുടർന്ന് സംഭവം അറിഞ്ഞ പി.എസ്.സുപാൽ എം.എൽ.എ വിഷയത്തിൽ ഇടപെട്ടു. ഇത് കണക്കിലെടുത്ത് ഇന്ന് മുതൽ നിറുത്തി വച്ച ബസ് സർവീസ് പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് ൻൽകി. സി.പി.ഐ കഴുതുരുട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.അനിൽമോൻ, പഞ്ചായത്ത് അംഗം സിബിൽ ബാബു, നേതാക്കളായ വിനോദ് തോമസ്,എബിൻ പീറ്റർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്ചർച്ച നടന്നത്.