 
കുണ്ടറ: പേരയം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെട്ട കേരകൃഷി പുനരുദ്ധാരണത്തിന്റെയും ചീര കൃഷി വിളവെടുപ്പിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര നിർവഹിച്ചു. കേര കൃഷി പുനരുദ്ധാരണ പദ്ധതി പ്രകാരം പഞ്ചായത്തിലെ 14 വാർഡുകളിലെയും തിരഞ്ഞെടുക്കപ്പെട്ട കേരകർഷകരുടെ, രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റാൻ തെങ്ങൊന്നിന് 1,000 രൂപയും തെങ്ങിൻതൈയും വളവും നൽകും. കൃഷി ഓഫീസർ സോണൽ സലിം, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.സുരേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വൈ. ചെറുപുഷ്പം, ഗ്രാമപഞ്ചായത്തംഗങ്ങളായ വിനോദ് പാപ്പച്ചൻ, റേച്ചൽ ജോൺസൺ, എൻ.ഷേർളി എന്നിവർ പങ്കെടുത്തു.