
കൊല്ലം: ക്യു 1179 കൊല്ലം ജില്ലാ പൊലീസ് ഡിപ്പാർട്ട്മെന്റ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ 26-ാമത് വാർഷിക പൊതുയോഗവും ഔദ്യോഗികരംഗത്ത് 2020-21 വർഷങ്ങളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സഹകാരികളെ ആദരിക്കലും തെക്കൻ മേഖലാ ഐ.ജി പി. പ്രകാശ് ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി നടപ്പാക്കിയ കൊവിഡ് ഇൻഷ്വറൻസ് പദ്ധതിയും വൈവിദ്ധ്യങ്ങളായ ലോണുകളും കുറഞ്ഞ പലിശനിരക്കും മാതൃകാപരമാണ്. ബേസിക്ക് എന്ന പേരിൽ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നിയമപഠന സ്‌കൂൾ മറ്റു ജില്ലകളിലെ പൊലീസ് സഹകരണ സംഘങ്ങൾ കൂടി നടപ്പാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊലീസ് സൊസൈറ്റി പ്രസിഡന്റ് എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. പ്രളയത്തിലും കൊവിഡിലും പൊലീസുകാർക്കു വേണ്ടി സംഘം നടത്തിയ സേവനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ പറഞ്ഞു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി. രവി, സഹകരണ ജോ. രജിസ്ട്രാർ എസ്. മോഹനൻ പോറ്റി തുടങ്ങിയവർ സംസാരിച്ചു. ക്രേന്ദ ആഭ്യന്തര മന്ത്രാലയത്തിന്റെയും മുഖ്യമന്ത്രിയുടെയും സംസ്ഥാന പൊലീസ് മേധാവിയുടെയും പുരസ്‌കാരങ്ങൾ ലഭിച്ച ഹരിശങ്കർ, എസ്.പിമാരായ ബി. കൃഷ്ണകുമാർ, എൽ. ജോൺകുട്ടി എന്നിവരുൾപ്പെടെ ജില്ലയിലെ 62 പൊലീസ് ഉദ്യോഗസ്ഥരെയും കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകരെയും ആദരിച്ചു.
2022-23 വർഷത്തെ ബഡ്ജറ്റ് സംഘം സെക്രട്ടറി ബി.എസ്. സനോജ് അവതരിപ്പിച്ചു. ചടങ്ങിൽ അഡീഷണൽ എസ്.പി ജോസി ചെറിയാൻ, എ.സി.പിമാരായ എ. അശോക് കുമാർ, എ. പ്രദീപ് കുമാർ, ജി.ഡി. വിജയകുമാർ, ബി. ഗോപകുമാർ, കേരളാ പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ്, സംഘടനാ ഭാരവാഹികളായ കെ. സുനി, എസ്. ജയകുമാർ, എസ്. ഷഹീർ, എസ്. ഗിരീഷ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ബി.എസ്. സനോജ് സ്വാഗതവും വൈസ് പ്രസിഡന്റ് എം.സി. പ്രശാന്തൻ നന്ദിയും പറഞ്ഞു.