കൊല്ലം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഇ.വി മോട്ടോഴ്സും സംയുക്തമായി ഫുഡ്ബാൾ പ്രേമികൾക്കായി ഇന്ന് വൈകിട്ട് 7.30 ആശ്രാമത്തെ കുട്ടികളുടെ പാർക്കിൽ മെഗാ എൽ.ഇ.ഡി വാൾ ഒരുക്കും. ഇന്ത്യൻ സൂപ്പർ ലീഗ് ഗ്രാൻഡ് ഫിനാലെയിൽ കേരളാ ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് ഫുട്ബാൾ ക്ലബും തമ്മിലുള്ള മത്സരം തത്സമയം കാണാനുള്ള സംവിധാനമാണിതെന്ന് ഡി.ടി.പി.സി സെക്രട്ടറി ഡോ. രമ്യ.ആർ. കുമാർ അറിയിച്ചു.