തൊടിയൂർ: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്രവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ് ) കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം എച്ച് ആൻഡ് ജെ മാളിൽ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീർ അഹമ്മദ് അദ്ധ്യക്ഷനായി.സെക്രട്ടി ബിനുലാൽ റിപ്പോർട്ടും ട്രഷറർ എൻ. ബിനു കണക്കും അവതരിപ്പിച്ചു.
നഗരസഭ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺലൂയിസ്, ജില്ലാ പ്രസിഡന്റ് ടി.ഗിരീഷ് കുമാർ, വൈസ് പ്രസിഡന്റ് എസ്.ബി.ബിനു, സെക്രട്ടറി ജയരാജ്, സംസ്ഥാന സമിതി അംഗങ്ങളായ രാജേന്ദ്രപ്രസാദ്, ബി.സുനിൽ എന്നിവർ പങ്കെടുത്തു.
ബിനുലാൽ (പ്രസിഡന്റ്), അബ്ദുൽഷ വാദ് (സെക്രട്ടറി), വിഷ്ണു രാജ്(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.