jacob-thomas-doctor
ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം മുൻ ഡി.ജി.പി ജേക്കബര തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നിയമവാഴ്ച ഇല്ലായ്മയുടെ ഇരയാണ് താനെന്നും നിയമവാഴ്ച ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം അഭിഭാഷകർക്കുണ്ടെന്നും മുൻ ഡി.ജി.പി ഡോ. ജേക്കബ് തോമസ് പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി. അരുൾ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വെളിയം കെ.എസ്. രാജീവ്, അഡ്വ. പട്ടത്താനം രാജീവ്, അഡ്വ.അജിത്ത് അണിയൂർ, അഡ്വ. എസ്. രാജേന്ദ്രൻ, സി.കെ. മിത്രൻ, എം.ജയചന്ദ്രൻ, അനീഷ് കുമാർ, പി.ഉഷ, ആശ, ജി.വി. അനിൽകുമാർ, സുജിത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആർ.രാജേന്ദ്രൻ സമാപന പ്രസംഗം നടത്തി