കൊല്ലം: സി.പി.എം കടപ്പാക്കട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ജംഗ്ഷനിൽ ചേർന്ന ഇ.എം.എസ്- എ.കെ.ജി അനുസ്മരണ സമ്മേളനം ഏരിയ സെക്രട്ടറി എ.എം. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർ. ശ്യാം സ്വാഗതം പറഞ്ഞു. മുൻ മേയർ അഡ്വ. വി.രാജേന്ദ്രബാബു, എൻ.ജി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. അനിൽകുമാർ നന്ദി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കടപ്പാക്കട ജംഗ്ഷനിൽ പ്രകടനം നടന്നു.