p
ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പരിധിയിലെ പതിമൂന്ന് ഗ്രന്ഥ ശാലകൾക്കായി മൂന്നര ലക്ഷം രൂപയുടെ ടി വി യും അനുബന്ധ ഉപചാരണങ്ങളുടെയും വിതരണോൽഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സന്തോഷ്‌ തുപ്പാശേരി ഉൽഘാടനം ചെയ്തു.

ചവറ : ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ പതിമൂന്ന് ഗ്രന്ഥ ശാലകൾക്ക് ടി .വി യും ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. ഒരു ഗ്രന്ഥശാലക്ക് ഇരുപത്തി അയ്യായിരം രൂപ വിലയുള്ള സാമഗ്രികളാണ് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ തുപ്പാശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സോഫിയ സലാം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം. പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, ഷാജി എസ് പള്ളിപ്പാടാൻ, ആർ.ജിജി, സജി അനിൽ, ആർ. രതീഷ്, സുമയ്യ അഷ്‌റഫ്‌, പ്രിയ ഷിനു എന്നിവർ പ്രസംഗിച്ചു.